Tuesday, April 13, 2010

പ്രണയം









മനസ്സില്‍ പൊടിയുന്ന നിണ മെന്ന പോല്‍ -
മഞ്ഞില്‍ വിടരുന്ന താരമെന്ന പോല്‍ -
മധുരമാണെന്‍ പ്രണയം!
അതിര്ത്തിയില്ലാതെഅതിരുകളില്ലാതെ
മനമെന്നും നിനക്കായ്‌ പറന്നുയര്‍ന്നു
എന്റെ ഏകാന്തമാം കല്‍വരി  പാതയില്‍
നിന്‍ നിഴല്‍ തുണയായി .......................
എതിര്‍പ്പുകള്‍ എന്നില്‍ ശക്തി പടര്‍ത്തുന്നോ ?
മുള്ളുകള്‍ നിറഞ്ഞ എന്‍ പാതയില്‍
നിന്‍ പ്രണയം പൂ വിരിക്കുന്നോ ?

നിന്നില്‍ ഞാനലിയുമ്പോള്‍ എന്നിലെ
പ്രണയവും സുഗന്ധം പരത്തും
നിനക്കായ്‌ ഞാനണയുമ്പോള്‍ 
 എതിര്‍പ്പുകളെല്ലാം  കെട്ടണയും
എന്റെ യാത്രയിലെന്നും നിന്‍
നിഴല്‍ എനിക്കായ് വഴിതീര്‍ക്കും
നിന്റെ നിഴലില്‍ ഞാനെന്നും
ഒരുകുഞ്ഞു പൂവായ് തളിര്‍ത്തുനിക്കും
നിനക്കായെന്നും കാത്തുനില്‍ക്കും .................... 


ചിത്രം -കടപ്പാട് ഗൂഗിള്‍

Tuesday, April 6, 2010

കാനേഷുമാരി

കൊട്ടിഘോഷിച്ചൊരു കണക്കെടുപ്പ്
കണ്ണില്‍ പോടിയിടും കണക്കെടുപ്പ്
അംഗങ്ങളെല്ലാം വീട്ടില്‍ വന്നാല്‍
അടുപ്പ് പുകയ്ക്കുവാനാര് വരും ?

ജീവനോടുണ്ടെന്നറിയാന്‍ ഒരു രേഖ
നിന്നുടെ പേരെന്ത് ?വയസ്സെത്ര ?
മഗ്ഗലം  കഴിഞ്ഞോ? കണവനാര് ?
മക്കളുണ്ടോ?ജാതിയെന്തു
മതമേത് ?നിനക്ക് വിദ്യയുണ്ടോ ?
ഭോജന മാര്‍ഗമെന്തു ?
വരുമാനമെത്ര ?നീ എവിടെ നിന്ന് ?

ദേശത്തില്‍ വന്നൊരു മാറ്റമെല്ലാം
രേഖപെടുത്തിടും ഈ കണക്കില്‍

വീട്ടിലെ ചെപ്പില്‍ കമ്പ്യുട്ടരുണ്ടോ ?
കൈയ്യില്‍ മോടിക്കായ് മോബൈലുണ്ടോ ?
എല്ലാം കണക്കാക്കും പുത്തന്‍ രേഖ !

തീപൊരി ചൂടില്‍ വേന്തമര്‍ന്നു
ഊതിപെരിപ്പിക്കും നേരമ്പോക്ക്

കത്തിയമരുന്ന വിശപ്പടക്കാന്‍
മുണ്ട് മുറുക്കിടും പാവങ്ങളെ ,
കാട്ടില്‍ കഴിയുന്ന പാവങ്ങളെ ,
തേടിയലയുവാനാരുണ്ടിവിടെ?

പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും  അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല

ലക്ഷകണക്കിന് ആളുകളെ
കുത്തിനിറച്ചിടും ഈ കണക്കില്‍
 പാവങ്ങള്‍ക്ക് നല്‍കുവാന്‍ എന്തുണ്ട് കൈയ്യില്‍ ?

ചേരി പ്രദേശങ്ങള്‍ എത്രയുണ്ട് ?
ചോറ് വയ്ക്കാന്‍ അരിയുണ്ടോ ?
ഇതെല്ലാം നോക്കാന്‍ ആവില്ലയെങ്കില്‍
പെന്നെയെന്തിനീ പോയ്‌ കണക്ക്

ആര്‍ക്കു വേണം ആകെ കണക്ക്
എന്തുചെയ്യാനാവും ഇതിനാല്‍  ?



കോടികള്‍ മുക്കി കണക്കെടുത്ത്
ഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,


 ആ കോടികള്‍ പാവങ്ങള്‍ക്കായ്‌ നല്‍കൂ
നല്ലൊരു നാളെയെ അവര്‍ക്ക് നല്‍കൂ ............



ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

Monday, April 5, 2010

പരോള്‍

നിണമണിഞ്ഞെന്‍ മൊഴിയില്‍
മുന്നിലെ ലോകം നേര്‍രേഖയായ്മാറി
എരിഞ്ഞ നിനവുകള്‍
പിന്നോട്ട് വലിക്കുമ്പോഴും
ഈ ഒരുനാളിനായ് മനം കൊതിച്ചു

എന്റെ ശാപങ്ങള്‍ അറിയാതെ
പുല്‍കുമ്പോള്‍ ഒരു മാത്ര നിനവുകള്‍
നൃത്തമാടി ,നിനച്ച ജീവന്റെ
നിനയ്ക്കാത്ത പാതയില്‍
കാല്‍ ഇടറുമ്പോള്‍
അറിഞ്ഞില്ല ഈ ജന്മം ഇങ്ങന്നെന്നു

ഒടുവില്‍ എന്‍ പാതയില്‍
സ്നേഹ സ്പര്‍ശങ്ങള്‍ അസ്തമിച്ചു
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
വിടര്‍ന്ന എന്‍ കാന്‍വാസില്‍
ഇടറുന്ന നെഞ്ചിടിപ്പ് ബാക്കിയായി ......................



ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

Saturday, April 3, 2010

മറുപടി !

എന്തുപറയണം ഞാന്‍
നീ എന്‍റെ ജീവനെന്നോ
നീയാനേന്‍ സ്വപ്നമെന്നോ
സത്യമായോരുകാര്യം
നിന്‍ വിരഹം എന്നിലെ
ശൂന്യതയാകുന്നു
എന്തിനിങ്ങനെ ചോദിക്കുന്നു ഇന്ന്
ഈ കോടതി മുറിയില്‍
എന്‍റെ പ്രാണനായ് കേഴുന്നുവോ നീ ...................

Wednesday, March 31, 2010

പമ്പര വിഡ്ഢി!!

മനുഷ്യാ നീ മൂടനല്ലേ....................
പുഴകളെ കൊന്ന ,
മരങ്ങളെ കത്തിച്ച ,
കടലിനെ മലിനിച്ച,
മനുഷ്യാ നീ മൂടനല്ലേ !

ഭൂമിയെ കൊലചെയ്തു ,
മക്കളെ നശിപ്പിച്ചു ,
മദ്യം വിളമ്പുന്ന ,
മനുഷ്യാ നീ വിഡ്ഢിയല്ലേ !

കാടിനെ കൊന്നുനീ ,
നരിയെ കൊന്നുനീ ,
നാരിയെ വിറ്റ
മനുഷ്യാ നീ പമ്പര വിഡ്ഢിയല്ലേ !

എന്റെ സ്വര്‍ഗ്ഗത്തില്‍ നിനക്കില്ല സ്ഥാനം
പുറത്തുപോകൂ വിഡ്ഢി ....................

Tuesday, March 30, 2010

റിട്ടയര്‍ മെന്റ്

ഇന്ന് മാര്‍ച്ച് 31,ഇന്നാണ് ആ ദിനം
ഇനി വിശ്രമം ,സ്വസ്ഥം
അതിരാവിലുണരേണ്ട ,ചോറ് പോതിയേണ്ട
യാത്ര വേണ്ട ,കാഴ്ചകള്‍ കാണേണ്ട
എല്ലാം പൂര്‍ത്തിയായി .............
മക്കളെ ശരിക്കൊന്നു കാണണം
കൊച്ചുമക്കളെ കൊന്ജിക്കണം
വിശ്രമ ജീവിതം ആസ്വദിക്കണം
ഇന്ന് കാലത്ത് നമ്മള്‍ പിരിയും
ഇനി കാണാം ട്രെഷറിയില്‍ ...............

എല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമോ ?
എന്റെ മക്കള്‍ക്ക്‌ എന്നെ മതിയായോ ?
എന്റെ ജീവിതം നഷ്ടമായോ ?
ഇനി അവരെന്നെ വെറുക്കും
അതിനുമേല്‍ പോകണം അമ്പലത്തില്‍ ................
കാശിയിലോ രാമേശ്വരത്തോ ?
ശിഷ്ടം അമ്പലനടയില്‍ .........................

സ്മാര്‍ട്ട് സിറ്റി

ഒരുനാളൊരു മയക്കത്തില്‍
മനസ്സില്‍ തെളിഞ്ഞാ സ്വപ്നം
ഒരു ചെറു നിക്ഷേപം ...........
എവിടെയെന്നോ ദൈവത്തിന്‍ നാട്ടില്‍
ചര്‍ച്ചളിലൂടെന്നോ ഒടുവില്‍ നിശ്ചയിച്ചാ
മഹാ കാര്യം ................
നാട്ടില്‍ പാട്ടായി ദാ വരുന്നു .................
ഏക്കറുകള്‍ വെട്ടിയെടുത്തു
കഷകന്റെ നെഞ്ജത്തടിച്ചു
പോരാത്ത ഭൂമിക്കായ്‌ റീ സര്‍വേ നടത്തി
കിട്ടിയ ഭൂമിയില്‍ സെസ് നടത്തി
ലക്ഷകണക്കിന് ജോലികള്‍ നല്‍കും
പിള്ളേരെല്ലാം കമ്പ്യൂട്ടര്‍ പഠിച്ചു
കോളേജുകള്‍ പുത്തന്‍ കോര്‍സുകള്‍ തുടങ്ങി
പാവം മനുഷന്റെ ആദാരം വിഴുങ്ങി
എല്ലാം കഴിഞ്ഞപ്പോള്‍ കേട്ടൊരു സത്യം
സ്മാര്‍ട്ട് സിറ്റി തുടങ്ങുക അസാദ്യം
ഇങ്ങനെ പറഞ്ഞു സര്‍ക്കാര്‍
പാവം ജനങ്ങള്‍തന്‍ വയറ്റത്തടിച്ചു ....................

Saturday, March 27, 2010

എര്‍ത്ത് അവര്‍

                            






"ഭൂമിക്കായ്‌ ഒരു മണിക്കൂര്‍ " ആരു കേള്‍ക്കും ഈ രോദനം
ആസന്നമാം മരണത്തിന്‍ മുന്നിലെക്കടുക്കുബോള്‍

കേഴുന്നുവോ നിന്‍ മനം ഇങ്ങനെ...................
 

എന്നും പച്ച്ചപ്പിനായ് കൊതിച്ച നിന്‍ -
ചിറകുകള്‍ വെന്തമാരുന്നതെങ്ങനെ  ?
ആരുനല്കി നിനക്കീ വേദന
എവിടെ നിന്‍ കവചകുണ്ഡലങ്ങള്‍
വിരിഞ്ഞ നെഞ്ജുമായ് യുദ്ധത്തിനിറങ്ങുബോള്‍
ഓര്‍ക്കൂ ആ പഴയ കര്‍ണ്ണനെ .........
നിന്‍ വിരിമാറിലൂടെ രക്തം പൊടിയുന്നോ ?
നിന്‍ വദനം വേദനയാല്‍ പുളയുന്നോ..............
ആരോ ചെയ്ത തീരാശാപത്തിന്‍ കറ
എങ്ങനെ പേറുന്നു നീ ..............
ആരു കാണും നിന്‍ ദീന രോദനം
 

നിനക്കായ്‌ ഞാന്‍ നല്‍കാം ഈ മണിക്കൂര്‍
വേറെ ആരുണ്ട്‌ എന്‍റെ കൂടെ .............
പറയുക വയ്യ എന്നമ്മേ
ഇതും പത്രത്താളിനൊരു മൂലയില്‍ ഒതുങ്ങിടും തീര്‍ച്ച !
ആര്‍ക്കു നേരം ഇതുകാണാന്‍
കണ്ടാലോ ഓര്‍ക്കുക തീരെ വയ്യ !
തിടുക്കത്തില്‍ പറക്കുന്ന ഈ ലോകത്തില്‍
ഇരുളിലെക്കിറങ്ങാന്‍ ഒരുങ്ങുമോ നിന്‍ മക്കള്‍
 

നിന്‍ താപത്തിന്‍ ഒരംശം കുറയ്ക്കാന്‍
ഇന്ന് ഞാന്‍ നല്‍കാം എന്‍ രാവിന്‍ ഒരു ഭാഗം
എരിഞ്ഞമരുന്ന നിന്‍ ജീവനായ്
നിനക്കായര്‍പ്പിക്കുന്നു ഈ ജീവാമൃതം !