ഒരു നിമിഷത്തിന്റെ ഏകാന്തതയില്‍ തോന്നുന്ന ചില കുത്തിക്കുറിപ്പുകള് ...........................................
Tuesday, April 13, 2010
പ്രണയം
മനസ്സില്‍ പൊടിയുന്ന നിണ മെന്ന പോല്‍ -
മഞ്ഞില്‍ വിടരുന്ന താരമെന്ന പോല്‍ -
മധുരമാണെന്‍ പ്രണയം!
അതിര്ത്തിയില്ലാതെഅതിരുകളില്ലാതെ
മനമെന്നും നിനക്കായ് പറന്നുയര്‍ന്നു
എന്റെ ഏകാന്തമാം കല്‍വരി പാതയില്‍
നിന്‍ നിഴല്‍ തുണയായി .......................
എതിര്‍പ്പുകള്‍ എന്നില്‍ ശക്തി പടര്‍ത്തുന്നോ ?
മുള്ളുകള്‍ നിറഞ്ഞ എന്‍ പാതയില്‍
നിന്‍ പ്രണയം പൂ വിരിക്കുന്നോ ?
നിന്നില്‍ ഞാനലിയുമ്പോള്‍ എന്നിലെ
പ്രണയവും സുഗന്ധം പരത്തും
നിനക്കായ് ഞാനണയുമ്പോള്‍
എതിര്‍പ്പുകളെല്ലാം കെട്ടണയും
എന്റെ യാത്രയിലെന്നും നിന്‍
നിഴല്‍ എനിക്കായ് വഴിതീര്‍ക്കും
നിന്റെ നിഴലില്‍ ഞാനെന്നും
ഒരുകുഞ്ഞു പൂവായ് തളിര്‍ത്തുനിക്കും
നിനക്കായെന്നും കാത്തുനില്‍ക്കും ....................
ചിത്രം -കടപ്പാട് ഗൂഗിള്‍
Tuesday, April 6, 2010
കാനേഷുമാരി
കൊട്ടിഘോഷിച്ചൊരു കണക്കെടുപ്പ്
കണ്ണില്‍ പോടിയിടും കണക്കെടുപ്പ്
അംഗങ്ങളെല്ലാം വീട്ടില്‍ വന്നാല്‍
അടുപ്പ് പുകയ്ക്കുവാനാര് വരും ?
ജീവനോടുണ്ടെന്നറിയാന്‍ ഒരു രേഖ
നിന്നുടെ പേരെന്ത് ?വയസ്സെത്ര ?
മഗ്ഗലം കഴിഞ്ഞോ? കണവനാര് ?
മക്കളുണ്ടോ?ജാതിയെന്തു
മതമേത് ?നിനക്ക് വിദ്യയുണ്ടോ ?
ഭോജന മാര്‍ഗമെന്തു ?
വരുമാനമെത്ര ?നീ എവിടെ നിന്ന് ?
ദേശത്തില്‍ വന്നൊരു മാറ്റമെല്ലാം
രേഖപെടുത്തിടും ഈ കണക്കില്‍
വീട്ടിലെ ചെപ്പില്‍ കമ്പ്യുട്ടരുണ്ടോ ?
കൈയ്യില്‍ മോടിക്കായ് മോബൈലുണ്ടോ ?
എല്ലാം കണക്കാക്കും പുത്തന്‍ രേഖ !
തീപൊരി ചൂടില്‍ വേന്തമര്‍ന്നു
ഊതിപെരിപ്പിക്കും നേരമ്പോക്ക്
കത്തിയമരുന്ന വിശപ്പടക്കാന്‍
മുണ്ട് മുറുക്കിടും പാവങ്ങളെ ,
കാട്ടില്‍ കഴിയുന്ന പാവങ്ങളെ ,
തേടിയലയുവാനാരുണ്ടിവിടെ?
പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല
ലക്ഷകണക്കിന് ആളുകളെ
കുത്തിനിറച്ചിടും ഈ കണക്കില്‍
പാവങ്ങള്‍ക്ക് നല്‍കുവാന്‍ എന്തുണ്ട് കൈയ്യില്‍ ?
ചേരി പ്രദേശങ്ങള്‍ എത്രയുണ്ട് ?
ചോറ് വയ്ക്കാന്‍ അരിയുണ്ടോ ?
ഇതെല്ലാം നോക്കാന്‍ ആവില്ലയെങ്കില്‍
പെന്നെയെന്തിനീ പോയ് കണക്ക്
ആര്‍ക്കു വേണം ആകെ കണക്ക്
എന്തുചെയ്യാനാവും ഇതിനാല്‍ ?
കോടികള്‍ മുക്കി കണക്കെടുത്ത്
ഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,
ആ കോടികള്‍ പാവങ്ങള്‍ക്കായ് നല്‍കൂ
നല്ലൊരു നാളെയെ അവര്‍ക്ക് നല്‍കൂ ............
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍
കണ്ണില്‍ പോടിയിടും കണക്കെടുപ്പ്
അംഗങ്ങളെല്ലാം വീട്ടില്‍ വന്നാല്‍
അടുപ്പ് പുകയ്ക്കുവാനാര് വരും ?
ജീവനോടുണ്ടെന്നറിയാന്‍ ഒരു രേഖ
നിന്നുടെ പേരെന്ത് ?വയസ്സെത്ര ?
മഗ്ഗലം കഴിഞ്ഞോ? കണവനാര് ?
മക്കളുണ്ടോ?ജാതിയെന്തു
മതമേത് ?നിനക്ക് വിദ്യയുണ്ടോ ?
ഭോജന മാര്‍ഗമെന്തു ?
വരുമാനമെത്ര ?നീ എവിടെ നിന്ന് ?
ദേശത്തില്‍ വന്നൊരു മാറ്റമെല്ലാം
രേഖപെടുത്തിടും ഈ കണക്കില്‍
വീട്ടിലെ ചെപ്പില്‍ കമ്പ്യുട്ടരുണ്ടോ ?
കൈയ്യില്‍ മോടിക്കായ് മോബൈലുണ്ടോ ?
എല്ലാം കണക്കാക്കും പുത്തന്‍ രേഖ !
തീപൊരി ചൂടില്‍ വേന്തമര്‍ന്നു
ഊതിപെരിപ്പിക്കും നേരമ്പോക്ക്
കത്തിയമരുന്ന വിശപ്പടക്കാന്‍
മുണ്ട് മുറുക്കിടും പാവങ്ങളെ ,
കാട്ടില്‍ കഴിയുന്ന പാവങ്ങളെ ,
തേടിയലയുവാനാരുണ്ടിവിടെ?
പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല
ലക്ഷകണക്കിന് ആളുകളെ
കുത്തിനിറച്ചിടും ഈ കണക്കില്‍
പാവങ്ങള്‍ക്ക് നല്‍കുവാന്‍ എന്തുണ്ട് കൈയ്യില്‍ ?
ചേരി പ്രദേശങ്ങള്‍ എത്രയുണ്ട് ?
ചോറ് വയ്ക്കാന്‍ അരിയുണ്ടോ ?
ഇതെല്ലാം നോക്കാന്‍ ആവില്ലയെങ്കില്‍
പെന്നെയെന്തിനീ പോയ് കണക്ക്
ആര്‍ക്കു വേണം ആകെ കണക്ക്
എന്തുചെയ്യാനാവും ഇതിനാല്‍ ?
കോടികള്‍ മുക്കി കണക്കെടുത്ത്
ഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,
ആ കോടികള്‍ പാവങ്ങള്‍ക്കായ് നല്‍കൂ
നല്ലൊരു നാളെയെ അവര്‍ക്ക് നല്‍കൂ ............
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍
Monday, April 5, 2010
പരോള്‍
നിണമണിഞ്ഞെന്‍ മൊഴിയില്‍
മുന്നിലെ ലോകം നേര്‍രേഖയായ്മാറി
എരിഞ്ഞ നിനവുകള്‍
പിന്നോട്ട് വലിക്കുമ്പോഴും
ഈ ഒരുനാളിനായ് മനം കൊതിച്ചു
എന്റെ ശാപങ്ങള്‍ അറിയാതെ
പുല്‍കുമ്പോള്‍ ഒരു മാത്ര നിനവുകള്‍
നൃത്തമാടി ,നിനച്ച ജീവന്റെ
നിനയ്ക്കാത്ത പാതയില്‍
കാല്‍ ഇടറുമ്പോള്‍
അറിഞ്ഞില്ല ഈ ജന്മം ഇങ്ങന്നെന്നു
ഒടുവില്‍ എന്‍ പാതയില്‍
സ്നേഹ സ്പര്‍ശങ്ങള്‍ അസ്തമിച്ചു
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
വിടര്‍ന്ന എന്‍ കാന്‍വാസില്‍
ഇടറുന്ന നെഞ്ചിടിപ്പ് ബാക്കിയായി ......................
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍
മുന്നിലെ ലോകം നേര്‍രേഖയായ്മാറി
എരിഞ്ഞ നിനവുകള്‍
പിന്നോട്ട് വലിക്കുമ്പോഴും
ഈ ഒരുനാളിനായ് മനം കൊതിച്ചു
എന്റെ ശാപങ്ങള്‍ അറിയാതെ
പുല്‍കുമ്പോള്‍ ഒരു മാത്ര നിനവുകള്‍
നൃത്തമാടി ,നിനച്ച ജീവന്റെ
നിനയ്ക്കാത്ത പാതയില്‍
കാല്‍ ഇടറുമ്പോള്‍
അറിഞ്ഞില്ല ഈ ജന്മം ഇങ്ങന്നെന്നു
ഒടുവില്‍ എന്‍ പാതയില്‍
സ്നേഹ സ്പര്‍ശങ്ങള്‍ അസ്തമിച്ചു
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
വിടര്‍ന്ന എന്‍ കാന്‍വാസില്‍
ഇടറുന്ന നെഞ്ചിടിപ്പ് ബാക്കിയായി ......................
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍
Saturday, April 3, 2010
മറുപടി !
എന്തുപറയണം ഞാന്‍
നീ എന്‍റെ ജീവനെന്നോ
നീയാനേന്‍ സ്വപ്നമെന്നോ
സത്യമായോരുകാര്യം
നിന്‍ വിരഹം എന്നിലെ
ശൂന്യതയാകുന്നു
എന്തിനിങ്ങനെ ചോദിക്കുന്നു ഇന്ന്
ഈ കോടതി മുറിയില്‍
എന്‍റെ പ്രാണനായ് കേഴുന്നുവോ നീ ...................
നീ എന്‍റെ ജീവനെന്നോ
നീയാനേന്‍ സ്വപ്നമെന്നോ
സത്യമായോരുകാര്യം
നിന്‍ വിരഹം എന്നിലെ
ശൂന്യതയാകുന്നു
എന്തിനിങ്ങനെ ചോദിക്കുന്നു ഇന്ന്
ഈ കോടതി മുറിയില്‍
എന്‍റെ പ്രാണനായ് കേഴുന്നുവോ നീ ...................
Subscribe to:
Posts (Atom)


