Tuesday, April 13, 2010

പ്രണയം









മനസ്സില്‍ പൊടിയുന്ന നിണ മെന്ന പോല്‍ -
മഞ്ഞില്‍ വിടരുന്ന താരമെന്ന പോല്‍ -
മധുരമാണെന്‍ പ്രണയം!
അതിര്ത്തിയില്ലാതെഅതിരുകളില്ലാതെ
മനമെന്നും നിനക്കായ്‌ പറന്നുയര്‍ന്നു
എന്റെ ഏകാന്തമാം കല്‍വരി  പാതയില്‍
നിന്‍ നിഴല്‍ തുണയായി .......................
എതിര്‍പ്പുകള്‍ എന്നില്‍ ശക്തി പടര്‍ത്തുന്നോ ?
മുള്ളുകള്‍ നിറഞ്ഞ എന്‍ പാതയില്‍
നിന്‍ പ്രണയം പൂ വിരിക്കുന്നോ ?

നിന്നില്‍ ഞാനലിയുമ്പോള്‍ എന്നിലെ
പ്രണയവും സുഗന്ധം പരത്തും
നിനക്കായ്‌ ഞാനണയുമ്പോള്‍ 
 എതിര്‍പ്പുകളെല്ലാം  കെട്ടണയും
എന്റെ യാത്രയിലെന്നും നിന്‍
നിഴല്‍ എനിക്കായ് വഴിതീര്‍ക്കും
നിന്റെ നിഴലില്‍ ഞാനെന്നും
ഒരുകുഞ്ഞു പൂവായ് തളിര്‍ത്തുനിക്കും
നിനക്കായെന്നും കാത്തുനില്‍ക്കും .................... 


ചിത്രം -കടപ്പാട് ഗൂഗിള്‍

Tuesday, April 6, 2010

കാനേഷുമാരി

കൊട്ടിഘോഷിച്ചൊരു കണക്കെടുപ്പ്
കണ്ണില്‍ പോടിയിടും കണക്കെടുപ്പ്
അംഗങ്ങളെല്ലാം വീട്ടില്‍ വന്നാല്‍
അടുപ്പ് പുകയ്ക്കുവാനാര് വരും ?

ജീവനോടുണ്ടെന്നറിയാന്‍ ഒരു രേഖ
നിന്നുടെ പേരെന്ത് ?വയസ്സെത്ര ?
മഗ്ഗലം  കഴിഞ്ഞോ? കണവനാര് ?
മക്കളുണ്ടോ?ജാതിയെന്തു
മതമേത് ?നിനക്ക് വിദ്യയുണ്ടോ ?
ഭോജന മാര്‍ഗമെന്തു ?
വരുമാനമെത്ര ?നീ എവിടെ നിന്ന് ?

ദേശത്തില്‍ വന്നൊരു മാറ്റമെല്ലാം
രേഖപെടുത്തിടും ഈ കണക്കില്‍

വീട്ടിലെ ചെപ്പില്‍ കമ്പ്യുട്ടരുണ്ടോ ?
കൈയ്യില്‍ മോടിക്കായ് മോബൈലുണ്ടോ ?
എല്ലാം കണക്കാക്കും പുത്തന്‍ രേഖ !

തീപൊരി ചൂടില്‍ വേന്തമര്‍ന്നു
ഊതിപെരിപ്പിക്കും നേരമ്പോക്ക്

കത്തിയമരുന്ന വിശപ്പടക്കാന്‍
മുണ്ട് മുറുക്കിടും പാവങ്ങളെ ,
കാട്ടില്‍ കഴിയുന്ന പാവങ്ങളെ ,
തേടിയലയുവാനാരുണ്ടിവിടെ?

പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും  അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല

ലക്ഷകണക്കിന് ആളുകളെ
കുത്തിനിറച്ചിടും ഈ കണക്കില്‍
 പാവങ്ങള്‍ക്ക് നല്‍കുവാന്‍ എന്തുണ്ട് കൈയ്യില്‍ ?

ചേരി പ്രദേശങ്ങള്‍ എത്രയുണ്ട് ?
ചോറ് വയ്ക്കാന്‍ അരിയുണ്ടോ ?
ഇതെല്ലാം നോക്കാന്‍ ആവില്ലയെങ്കില്‍
പെന്നെയെന്തിനീ പോയ്‌ കണക്ക്

ആര്‍ക്കു വേണം ആകെ കണക്ക്
എന്തുചെയ്യാനാവും ഇതിനാല്‍  ?



കോടികള്‍ മുക്കി കണക്കെടുത്ത്
ഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,


 ആ കോടികള്‍ പാവങ്ങള്‍ക്കായ്‌ നല്‍കൂ
നല്ലൊരു നാളെയെ അവര്‍ക്ക് നല്‍കൂ ............



ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

Monday, April 5, 2010

പരോള്‍

നിണമണിഞ്ഞെന്‍ മൊഴിയില്‍
മുന്നിലെ ലോകം നേര്‍രേഖയായ്മാറി
എരിഞ്ഞ നിനവുകള്‍
പിന്നോട്ട് വലിക്കുമ്പോഴും
ഈ ഒരുനാളിനായ് മനം കൊതിച്ചു

എന്റെ ശാപങ്ങള്‍ അറിയാതെ
പുല്‍കുമ്പോള്‍ ഒരു മാത്ര നിനവുകള്‍
നൃത്തമാടി ,നിനച്ച ജീവന്റെ
നിനയ്ക്കാത്ത പാതയില്‍
കാല്‍ ഇടറുമ്പോള്‍
അറിഞ്ഞില്ല ഈ ജന്മം ഇങ്ങന്നെന്നു

ഒടുവില്‍ എന്‍ പാതയില്‍
സ്നേഹ സ്പര്‍ശങ്ങള്‍ അസ്തമിച്ചു
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍
വിടര്‍ന്ന എന്‍ കാന്‍വാസില്‍
ഇടറുന്ന നെഞ്ചിടിപ്പ് ബാക്കിയായി ......................



ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

Saturday, April 3, 2010

മറുപടി !

എന്തുപറയണം ഞാന്‍
നീ എന്‍റെ ജീവനെന്നോ
നീയാനേന്‍ സ്വപ്നമെന്നോ
സത്യമായോരുകാര്യം
നിന്‍ വിരഹം എന്നിലെ
ശൂന്യതയാകുന്നു
എന്തിനിങ്ങനെ ചോദിക്കുന്നു ഇന്ന്
ഈ കോടതി മുറിയില്‍
എന്‍റെ പ്രാണനായ് കേഴുന്നുവോ നീ ...................

Wednesday, March 31, 2010

പമ്പര വിഡ്ഢി!!

മനുഷ്യാ നീ മൂടനല്ലേ....................
പുഴകളെ കൊന്ന ,
മരങ്ങളെ കത്തിച്ച ,
കടലിനെ മലിനിച്ച,
മനുഷ്യാ നീ മൂടനല്ലേ !

ഭൂമിയെ കൊലചെയ്തു ,
മക്കളെ നശിപ്പിച്ചു ,
മദ്യം വിളമ്പുന്ന ,
മനുഷ്യാ നീ വിഡ്ഢിയല്ലേ !

കാടിനെ കൊന്നുനീ ,
നരിയെ കൊന്നുനീ ,
നാരിയെ വിറ്റ
മനുഷ്യാ നീ പമ്പര വിഡ്ഢിയല്ലേ !

എന്റെ സ്വര്‍ഗ്ഗത്തില്‍ നിനക്കില്ല സ്ഥാനം
പുറത്തുപോകൂ വിഡ്ഢി ....................

Tuesday, March 30, 2010

റിട്ടയര്‍ മെന്റ്

ഇന്ന് മാര്‍ച്ച് 31,ഇന്നാണ് ആ ദിനം
ഇനി വിശ്രമം ,സ്വസ്ഥം
അതിരാവിലുണരേണ്ട ,ചോറ് പോതിയേണ്ട
യാത്ര വേണ്ട ,കാഴ്ചകള്‍ കാണേണ്ട
എല്ലാം പൂര്‍ത്തിയായി .............
മക്കളെ ശരിക്കൊന്നു കാണണം
കൊച്ചുമക്കളെ കൊന്ജിക്കണം
വിശ്രമ ജീവിതം ആസ്വദിക്കണം
ഇന്ന് കാലത്ത് നമ്മള്‍ പിരിയും
ഇനി കാണാം ട്രെഷറിയില്‍ ...............

എല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമോ ?
എന്റെ മക്കള്‍ക്ക്‌ എന്നെ മതിയായോ ?
എന്റെ ജീവിതം നഷ്ടമായോ ?
ഇനി അവരെന്നെ വെറുക്കും
അതിനുമേല്‍ പോകണം അമ്പലത്തില്‍ ................
കാശിയിലോ രാമേശ്വരത്തോ ?
ശിഷ്ടം അമ്പലനടയില്‍ .........................

സ്മാര്‍ട്ട് സിറ്റി

ഒരുനാളൊരു മയക്കത്തില്‍
മനസ്സില്‍ തെളിഞ്ഞാ സ്വപ്നം
ഒരു ചെറു നിക്ഷേപം ...........
എവിടെയെന്നോ ദൈവത്തിന്‍ നാട്ടില്‍
ചര്‍ച്ചളിലൂടെന്നോ ഒടുവില്‍ നിശ്ചയിച്ചാ
മഹാ കാര്യം ................
നാട്ടില്‍ പാട്ടായി ദാ വരുന്നു .................
ഏക്കറുകള്‍ വെട്ടിയെടുത്തു
കഷകന്റെ നെഞ്ജത്തടിച്ചു
പോരാത്ത ഭൂമിക്കായ്‌ റീ സര്‍വേ നടത്തി
കിട്ടിയ ഭൂമിയില്‍ സെസ് നടത്തി
ലക്ഷകണക്കിന് ജോലികള്‍ നല്‍കും
പിള്ളേരെല്ലാം കമ്പ്യൂട്ടര്‍ പഠിച്ചു
കോളേജുകള്‍ പുത്തന്‍ കോര്‍സുകള്‍ തുടങ്ങി
പാവം മനുഷന്റെ ആദാരം വിഴുങ്ങി
എല്ലാം കഴിഞ്ഞപ്പോള്‍ കേട്ടൊരു സത്യം
സ്മാര്‍ട്ട് സിറ്റി തുടങ്ങുക അസാദ്യം
ഇങ്ങനെ പറഞ്ഞു സര്‍ക്കാര്‍
പാവം ജനങ്ങള്‍തന്‍ വയറ്റത്തടിച്ചു ....................

Saturday, March 27, 2010

എര്‍ത്ത് അവര്‍

                            






"ഭൂമിക്കായ്‌ ഒരു മണിക്കൂര്‍ " ആരു കേള്‍ക്കും ഈ രോദനം
ആസന്നമാം മരണത്തിന്‍ മുന്നിലെക്കടുക്കുബോള്‍

കേഴുന്നുവോ നിന്‍ മനം ഇങ്ങനെ...................
 

എന്നും പച്ച്ചപ്പിനായ് കൊതിച്ച നിന്‍ -
ചിറകുകള്‍ വെന്തമാരുന്നതെങ്ങനെ  ?
ആരുനല്കി നിനക്കീ വേദന
എവിടെ നിന്‍ കവചകുണ്ഡലങ്ങള്‍
വിരിഞ്ഞ നെഞ്ജുമായ് യുദ്ധത്തിനിറങ്ങുബോള്‍
ഓര്‍ക്കൂ ആ പഴയ കര്‍ണ്ണനെ .........
നിന്‍ വിരിമാറിലൂടെ രക്തം പൊടിയുന്നോ ?
നിന്‍ വദനം വേദനയാല്‍ പുളയുന്നോ..............
ആരോ ചെയ്ത തീരാശാപത്തിന്‍ കറ
എങ്ങനെ പേറുന്നു നീ ..............
ആരു കാണും നിന്‍ ദീന രോദനം
 

നിനക്കായ്‌ ഞാന്‍ നല്‍കാം ഈ മണിക്കൂര്‍
വേറെ ആരുണ്ട്‌ എന്‍റെ കൂടെ .............
പറയുക വയ്യ എന്നമ്മേ
ഇതും പത്രത്താളിനൊരു മൂലയില്‍ ഒതുങ്ങിടും തീര്‍ച്ച !
ആര്‍ക്കു നേരം ഇതുകാണാന്‍
കണ്ടാലോ ഓര്‍ക്കുക തീരെ വയ്യ !
തിടുക്കത്തില്‍ പറക്കുന്ന ഈ ലോകത്തില്‍
ഇരുളിലെക്കിറങ്ങാന്‍ ഒരുങ്ങുമോ നിന്‍ മക്കള്‍
 

നിന്‍ താപത്തിന്‍ ഒരംശം കുറയ്ക്കാന്‍
ഇന്ന് ഞാന്‍ നല്‍കാം എന്‍ രാവിന്‍ ഒരു ഭാഗം
എരിഞ്ഞമരുന്ന നിന്‍ ജീവനായ്
നിനക്കായര്‍പ്പിക്കുന്നു ഈ ജീവാമൃതം !

Wednesday, March 24, 2010

മൊബൈല്‍ കണ്ണുകള്‍


എന്തിനീ ക്രുരത ............എന്ത് നേട്ടം ഇതുകൊണ്ട്
നിങ്ങള്‍ വിവേകമുള്ളവര്‍ തന്നെയോ .............
എല്ലാം ബുദ്ധിജീവികള്‍ ..............
എന്നലതില്ല താനും ..................

വിവേചനമില്ലാത്ത ജീവികള്‍ .............

എന്തെല്ലാം പകര്‍ത്തണം നിങ്ങള്ക്ക് .............
ആര്‍ക്കും സ്വകാര്യത പാടില്ലേ ...............
എന്തിനെല്ലാം ഒളിച്ചിങ്ങനെ നോക്കുന്നു

മരണത്തിനുമില്ലേ ചില സ്വകാര്യത  ,

അപകടത്തിന്‍റെ തീവ്രത അറിയുമോ
എത്ര പേര്‍ പ്രാണനായ് പിടയുന്നു
എന്തെ നിങ്ങളത് കാണാത്തെ?

  മരണം കാണാനിത്ര രസമോ

 
ഇതുകണ്ടാല്‍ നിങ്ങള്‍കെന്തുലാഭം
  ജീവനായ് പിടയുന്ന കാണുമ്പോള്‍
  ഇത്ര സന്തോഷമോ ?

മാനവര്‍ എന്തിനിത് ചെയ്യുന്നു ?

മൂന്നാര്‍






കോടമഞ്ഞിന്‍ പുതപ്പില്‍ നീ ഉറങ്ങുമ്പോള്‍ 
നിന്നെ കാണാനെന്തു രസം .......
പച്ച പൊതിഞ്ഞ നിന്‍ മലമേടുകള്‍
സഹ്യ സാനുവിന്‍റെ താഴ്വരയാണ് നീ .......

നിന്‍ മലമേട്ടിലെ മരുന്നു വാഹകരായ് 
വന്ന ഈ മന്ദമാരുതനെന്തു സുഗന്ധം 
നിന്നെ പുല്‍കിയുനര്ത്തുന്ന
ഈ സൂര്യബിംബതിനെന്തു ഭംഗി   

ഭൂമിയിലെ സുന്ദര സ്വര്‍ഗമല്ലേയിത്........

ഇന്ന് , നിന്നെ കാണുമ്പോള്‍ .............
എന്‍മിഴികള്‍ ഈറനണിയുന്നു
നിന്‍റെ മാംസത്തെ പിച്ചിക്കീറിയിരിക്കുന്നു
നിന്‍റെ മാറില്‍ റിസോര്‍ട്ടുകള്‍   താണ്ടവമാടുന്നോ

നിന്‍ വന്യ സൌധര്യത്തിന്‍ ഗതിയിതോ .........
നിന്നെ പുതച്ചിരുന്ന കൊടയെവിടെ ?
നിന്നെ പുല്കിവന്ന മാരുതനെവിടെ ?
വിറയ്ക്കുന്നെന്‍ കാല്‍കള്‍...........
ചുട്ടുപോള്ളുന്നേന്‍ ദേഹം ......
കാടനാം മനുജന്‍റെ  കൈയേറ്റഭാരം 
എവിടോഴുക്കുമീ പാപഭാണ്ഡം 
എനിയെന്നുമാറും നിന്‍റെ കഷ്ടകാലം 
ആരുനല്‍കും നിനക്കിനി ശാപമോക്ഷം ..................



Tuesday, March 23, 2010

നഷ്ട പരിഹാരം

            
എന്‍റെ നഷ്ടങ്ങള്‍ക് ഇതൊരു പരിഹാരമോ ?
എന്‍റെ മോഹങ്ങള്‍ക്ക് ഇതൊരു പരിഹാരമോ ?


നിനക്കായ്‌ നെയ്ത മോഹങ്ങളെല്ലാം 
ഇന്നെന്നില്‍ നിന്നകന്നുപോയി.....
നിന്‍റെ സ്വപ്നത്തില്‍ നീ കണ്ട-
കനവുകളെല്ലാം തകര്‍ന്നടിഞ്ഞിടുന്നോ?


ആരുചെയ്ത കുറ്റമിത്... ആരുടെ വിധിയിത് 
ജീവിത ലകഷ്യങ്ങള്‍ നെയ്തെടുക്കുമ്പോള്‍
ഓര്‍ത്തിരുന്നോ നിനക്കായ്‌ എങ്ങനോന്നിവിടെ ..............


അതിരാവിലുണര്‍ന്നു നിനക്കായ്‌ പോതികെട്ടിയപോഴും
നിന്‍റെ നെറുകയില്‍ രാസനാദി തിരുമിയപ്പോഴും
നിന്‍റെ ഓമനച്ചുണ്ടില്‍ മുത്തം നല്‍കിയപ്പോഴും 
അറിഞ്ഞില്ല ഞാന്‍ ഇതുനിന്‍ അന്ത്യയാത്രയെന്ന് ..............


നിന്‍റെ ജീവനായ് എന്നെ അര്‍പ്പിക്കുന്നു
കൊടുക്കൂ ആ ജീവനവനായ് ........
പാതിയില്‍ നിര്‍ത്തിയ യാത്ര തുടരുവാനായ് 
എന്‍ ജീവനെടുത്തുകൊള്‍ക...............


എന്തിനീ നഷ്ടപരിഹാരം
ഒരുജീവനോരുലക്ഷം രൂപ
സഹിക്കുന്നില്ല മകനെ ,അവര്‍ നീട്ടുന്നു
നിന്‍റെ ജീവന്‍റെ വില ..............


എത്ര ജീവിതങ്ങള്‍ പോലിഞ്ഞിവിടെ
ആര്‍ക്കു നഷ്ടം ,എല്ലാം വെറും അപകടങ്ങള്‍ 
എല്ലാ ജീവനും നഷ്ടമായി
ഈ തുക ആര്‍ക്കുള്ള പരിഹാരം ?

കേരളത്തില്‍ഇക്കഴിഞ്ഞ മാസങ്ങളില്‍  നടന്ന അപകട മരണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു ...........
ആ കുരുന്നുകളുടെ ജീവന്‍റെ വിലയായ് എന്തിനീ പണം നല്‍കുന്നു ...........ഈ പണത്തിനു ആ ജീവന്‍ തിരിച്ചുനല്‍കാനാവുമോ ? ആ കുടുംബത്തിന്‍റെ  നഷ്ടം നികത്താനിതുകൊണ്ടാവുമോ ?.................എല്ലാം വെറും പ്രഹസനം മാത്രമാക്കല്ലേ ......................

Friday, March 12, 2010

ഒരു കുഞ്ഞു നൊമ്പരം


സ്വപ്നമോ സ്നേഹമോ എന്താണ് ഞാന്‍ നിനക്ക് നല്‍കേണ്ടത്
ജീവനല്ലാതെ എന്തുണ്ട് എന്‍റെ കയ്യില്‍
അല്ല
,അതിനു നീ ഉദേശിക്കുന്ന വിലയുണ്ടോ എന്നറിഞ്ഞുകൂടാ
നിനക്ക്
വേണെഗില്‍ സ്വീകരിക്കാം
അല്ലെങ്ങില്‍ തിരസ്കരിക്കാം .................

ആരോ തിരസ്കരിച്ച ജീവിതമല്ലേ ഇത്‌

എനിക്കായ് നിന്‍ കയ്യില്‍ എന്തുണ്ട് നല്‍കാന്‍
വേറൊന്നും വേണ്ട നിന്‍ തലോടല്മാത്രം മതി .......................

Thursday, March 11, 2010

നദി


ഓര്‍മയിലെവിടെയോ നിറഞ്ഞൊഴുകുന്നു നീ
നിറഞ്ഞ പളുഗ്ഗുതുള്ളിയുമായ്
ഭൂമിതന്
ജീവനായ് ...........
ഇന്ന്
,നീ ഒഴുകുന്നു ഒരു നീര്‍ ചാലായ്
ജീവന്‍റെ
തുടിപ്പവസനിച്ചപോലെ .............

തുരക്കുന്നു
നിന്‍ മാറ്, വില്കുന്നു നിന്‍ മാംസം
തുടിപ്പിന്‍
താളമായ് തീര്‍ന്ന നീ ഇന്നോ........
ജീവശവമായ്‌
മാറിടുന്നോ.......?

വറ്റുന്ന
നീരും വാരുന്ന മണലും
ഉയരുന്ന
ബണ്ടും നിന്നെ .............
എന്നോ കൊന്നു .............ഇനി ..........
നീ വെറും ചാല്‍ മാത്രമോ ...........

ഇനി വിടരുമോ...........നിന്‍ ജീവന്‍
തുടിക്കുമോ
നിന്‍ ജീവന്‍റെ താളം
കാണുമോ
നിന്നെ ഞാന്‍ ഇനിയെന്നെന്ഗ്ഗിലും
കേള്‍ക്കുമോ നിന്‍റെ തുടിക്കുന്ന താളം
നിറഞ്ഞൊഴുകുന്ന നിന്‍ ലാവണ്യം
തഴുകുന്ന
നിന്‍ താരുണ്യം ............ഇനി-

യെല്ലമെന്‍
സ്മരണയില്‍ മാത്രമോ ?
ഇനിയെന്‍ സ്മ്രിതിയില്‍ തുടിക്കും നീ
എന്‍റെ
പ്രേമഭാജനമായ്...............

Wednesday, March 10, 2010

നിളയുടെ ദുഖം



നാടിന്‍റെ ഗന്ധം മാറുന്നു ഇവിടെ
കാറ്റിന്‍റെ കുളിരും ഒടുങ്ങുന്നു ഇവിടെ
കള കള ശബ്ധമായ് അലിഞ്ഞു തീരുന്നോ-
രു പുഴയുടെ വിധി തുടരുന്നു
ഇന്നും


പളുന്ഗ്ഗുമണികള്‍ കിലുങ്ങുന്ന പോലെ
സൂര്യ ശോഭയില്‍ തിളങ്ങുന്നു നിള
ജീവിത യാത്രതന്‍ വാര്‍ദ്ധക്യ വേദിയില്‍
ഒരു തുള്ളി നീരിനായ്‌ കേഴുന്നു ഇന്ന്

വരണ്ട ചെടിതന്‍ നാമ്പ് പോലെ
വരളുന്നു ഞാനിന്നു ....ഞാനറിയാതെ .....
ചെറു ചാലുകള്‍ ബാക്കിയായി ...........

നരനെന്ന കീടം ചെയ്യുന്ന ദോഷം
മരനാസന്നയായ് തീരുന്നു ഞാനും

പതഞ്ഞുരയുന്ന ജലധാരയെവിടെ ?
പച്ച വിരിപ്പിട്ട താഴ്വരയെവിടെ ?

ഇനി , വരണ്ട ചെറുനാമ്പിന്‍ ചെറു ചാലുമാത്രം
വെട്ടിതെളിഞ്ഞ കുന്നുകള്‍ മാത്രം !

ഇവിടെ തുടങ്ങുന്നു നാശത്തിന്‍ കഥകള്‍
എവിടെ ഒടുങ്ങും പാപ സത്യങ്ങള്‍ ....................

Friday, March 5, 2010

ബലിമൃഗങ്ങള്‍




എന്‍റെ യാത്രയിലെന്നോ നിങ്ങളെന്‍ സഹായത്രികരായ്
ഇരബിയോടുന്ന തീവണ്ടി എന്നിലെ മൌനരാഗങ്ങള്‍ക്ക് തുണയേകി
അകലുന്ന വീഥിയിലെങ്ങോ ഞാനെന്‍റെ മനസിനെ കൈവെടിഞ്ഞു
കൂകിപറക്കുന്ന താളത്തില്‍ ജ്ഞാനലിഞ്ഞിടുമ്പോള്‍
എവിടെനിനേന്നറിയാതെ ഒരു കൊച്ചു ശബ്ദം കേട്ടിടുന്നു
അകലങ്ങളില്‍ നിന്നതെന്‍ അരികിലേക്ക് വന്നിടുന്നു ............
ആ കൊച്ചു ശബ്ധതി നുടമയായ് ബാലിക നീട്ടിപിടിച്ച കരങ്ങളാല്‍
എന്നെ വിളിച്ചിടുന്നു
അവളുടെ നാവിലുടെന്തോക്കെയോ ശബ്ദങ്ങള്‍ എന്‍കാതില്‍
വന്നടിച്ചിടുന്നു
ഏതോഈണ്ണത്തില്‍ ഏതോ രാഗത്തില്‍ ഒരു പാട്ടവള്‍പാടിടുന്നു
എങ്കിലും അവളുടെ കണ്ണുകളെപോഴും ചില്ലറ ചട്ടിയില്‍ തങ്ങി നിന്നു
ആ മിഴികള്‍ അവളറിയാതെ നിറയുന്നോ
ഒട്ടി കിടക്കുന്ന വയറില്‍ വിശപ്പിന്‍റെനാളം എരിഞ്ഞിടുന്നോ ?
അതോ ,നിന്‍റെ പിച്ച ചട്ടിയില്‍ കൈയ്യിടനരെന്ഗ്ഗിലും കാത്തു നില്കുന്നുണ്ടോ?
അവരുടെ കയ്യിലെ കളിപാട്ടമായ് നിന്നെ പിച്ചി ചീന്തി എറിഞ്ഞി
ടുമോ?
ആരെ ഭയക്കുന്നു നിന്‍ കണ്കള്‍ ആരില്‍ നിന്നുനീ ഒളിചീടുന്നു
രാവിന്‍റെ മറവില്‍ നിന്‍ മാനത്തെ അവര്‍ കവര്‍നെടുക്കുകില്ലേ?
എന്ത് വിലയുണ്ട്‌ നിന്‍ ജീവന് നീ അറിയുന്നോ
നീ ഒരു ഉപഭോഗ വസ്തുവെന്നു ....................
നിന്നിലുടക്ക്കിയെന്‍ കണ്കളെ എത്ര വിളിച്ചിട്ടും വരുന്നില്ലലോ
നിന്നെ അറിയില്ല എങ്കിലും നേരുന്നു നന്മകള്‍
നിന്‍ വഴിത്താരയില്‍ കരുതലാവാന്‍

Friday, February 19, 2010

"മിസ്സ്ഡ് കാള്‍"



ഒരു നിമിഷത്തിന്‍ ഏകാന്തതയില്‍

നിന്‍ സാനിധ്യമറിയിക്കുവാന്‍ വന്നു
നിന്‍റെ സാമിപ്യം എത്ര വലുതെന്നു ഞാനറിഞ്ഞു
എന്‍റെ ഏകാന്തതയില്‍ ചിന്തതന്‍ വഴിതിരിക്കാന്‍
ഒരു ചെറു പുഞ്ചിരിയോടെ എന്നിലണഞ്ഞു
വേണ്ട! വേണ്ട ! എന്ന് പറയുംതോറും
നിന്‍റെ സാമിപ്യം ഞാനറിഞ്ഞു
ശല്യം
!നിന്നെ ഒഴിവാക്കനോര്ത്ത്തപ്പോള്‍
ചെറു
പരിഭവമായ് വന്നണഞ്ഞു
സ്നേഹത്തിലും എന്‍റെ ദു:ത്തിലും
അതിലേറെ എന്‍ ഏകാന്തതയിലും
നിന്‍
പുഞ്ചിരി ഞാന്‍ കണ്ടു
ഒരു
പക്ഷെ! ഇനി നീയെന്‍റെ ജീവന്‍റെ താളമായ്
മാറുമെന്നറിയുന്നു....
എപ്പോഴും
പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന
എന്നെ തൊട്ടറിയുന്ന നിന്നെ ഞാന്‍ മറക്കില്ല
എങ്കിലും നിന്‍റെ സാമിപ്യം ഞാന്‍ കൊതിക്കുന്നു
ഇനി
,എപ്പോഴും നീ എന്‍റെ കൂടെ വേണം
ഒരു "മിസ്സ്‌ കാള്‍" രൂപത്തില്‍ മാത്രം .

ബോണ്‍സായ്



ബോണ്‍സായ്

മാനം മുട്ടെ ഉയര്‍ന്നു നിന്നു ഞാന്‍ ഒരുകാലത്ത്
ആയിരങ്ങള്‍ക്ക് തണലേകി
എന്‍റെ ചില്ലകളില്‍ പക്ഷികള്‍ പറന്നിറങ്ങി
രാവിന്‍റെ യാമങ്ങളില്‍ അവര്‍ കൊക്കുരുമി
വെള്ളി വെളിച്ചത്തിനകലെ സല്ലിച്ചു
എല്ലാം എനിക്കിന്ന് നഷ്ട സ്വപ്നം
എന്‍റെ കൈകള്‍ മുറിചകറ്റി
എന്‍റെ കാല്‍കള്‍ക്ക്ക്കുച്ചു വിലങ്ങുമിട്ടു
എന്‍റെ സ്വപ്നങ്ങള്‍ തച്ചുടച്ചു
എന്തിനീ കൊടും ചതി എന്നോട് ചെയ്തു
എന്താ ജന്മത്തെ നിഷ്പ്രഭമാക്കി
എന്നെയീ ചട്ടിക്കുള്ളില്‍ അടക്കി
പുതിയൊരു പേരും പുതിയ രൂപവും
അഭംഗി തന്‍ പാത്രമാക്കിയെങ്ങിലും
ഭംഗിക്കായ്‌ വീടിന്‍റെ ഉള്ളിലുറക്കി
നാളെ ,നിന്‍ കൈകളില്‍ വിലങ്ങു വീഴട്ടെ
കാല്‍കള്‍ തന്‍ നീളം കുറയട്ടെ
ഇനിമേല്‍ നീ കുഞ്ഞനവട്ടെ
ഗ്ഗിലെ നീയറിയു എന്‍റെ നഷ്ടത്തിന്‍ വില ..............

Monday, February 15, 2010

ഫെബ്രുവരി 14

ഫെബ്രുവരി 14


പ്രണയത്തിനൊരുദിനം എവിടെന്നുകിട്ടിയീ ശീലം
മനസ്സില്‍ തോന്നുന്ന വികരമാത്രയും പ്രകടിപ്പികനമോ ?
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍കുന്ന ദിനം
ദിനം മാത്രമേ പ്രകടിപ്പിക്കാന്‍ പാടുല്ലോ?
ആര്പറഞ്ഞു അസംബന്തം
മനസ്സില്‍ തോന്നുന്ന വികരമത്രയും നിനക്കായ്‌ ഞാന്‍ പന്ഗ്ഗുവയ്കും
അധിനീ ഒരുദിനം മാത്രം മതിയോ ?
എന്നുള്ളിലുള്ള മോഹമാത്രയും നിനക്കായ്‌ ഞാന്‍ കരുതിവയ്കും
പ്രകടന മില്ലാത്ത എന്റെയീ സ്വപ്‌നങ്ങള്‍
എന്നും നിന്‍ മേല്‍ പൊഴിഞ്ഞു നില്‍ക്കും
ഇനി നിന്‍ ഇഷ്ടം വീണേഗ്ഗില്‍ സുക്ഷിക്കാം
ഇല്ലേല്‍ വലിച്ചെറിയാം ............
മനസ്സില്‍ നിരയുന്ന നിന്‍ മുഗ കാന്തിയില്‍
എന്നും മയങ്ങും ഞാന്‍ ................

Sunday, February 14, 2010

സ്റ്റാര്‍ സിങ്ങര്‍

എവിടെ തിരിഞ്ഞാലും ചര്‍ച്ച ഇതുമാത്രം
ആരാവും സ്റ്റാര്‍ സിങ്ങര്‍ ...................
ഇരുപത്തിനാല് മണിക്കുറില്‍ ഒന്നര മണിക്കൂര്‍ ഇതിനായി ചിലവിടുന്നവര്‍
ആവേശപൂര്‍വ്വം വാദുവെയ്കുന്നു ഇത് അവന്നാണ്‌ ............
ആരാണവന്‍ ആര്കറിയാം ? അറിഞ്ഞിരുന്നേല്‍ ആരേലും മേനകെടുമോ
കുട്ടികള്‍ പലവിധ അഭ്യാസങ്ങള്‍ കാണിക്കുന്നു
പാടുന്നു പാടിക്കൊണ്ട് കരണംമറിയുന്നു
എല്ലാം എന്തിനെന്നോ ഒരു ഫ്ലാറ്റിനായി ............എന്നിട്ടോ....................
കുട്ടികരണംമരിഞ്ഞവനെത്തുമ്പോള്‍ കാണുന്നതോ .....................
മാര്‍ക്കിനായ് നുല്‍പാലത്തിലെറിയപ്പോള്‍ മുന്നില്‍ ഒരു സ്വപ്ന സവ്ദം
കിട്ടിയ വീടിന്‍റെ മുന്നിലെത്തിയപോള്‍ അറിഞ്ഞതോ
ഫ്ലാറ്റ് സര്‍ക്കാര്‍ ഭുമിയില്‍ ....................
അറിയാതെ എങ്കിലും കുടിയേറ്റക്കാരനായി ..............
കയ്യേറ്റക്കാരെ ഒഴിപിക്കാന്‍ വരുന്നു പോലീസും മാധ്യമ പ്രവര്‍ത്തകരും
ഒരുനാള്‍ പാടി നിറഞ്ഞ പെട്ടിയില്‍ പിന്നെയും ഞാന്‍ നിറഞ്ഞു
ഒരു കയ്യേറ്റ ക്കരനയീ .................
ഓര്‍ത്തില്ല ഞാനന്നു കൊച്ചു കേരളത്തില്‍
ഒരു തുണ്ട് ഭൂമിപൊലുമില്ലെന്നു ....................

Wednesday, February 10, 2010

വേര്‍പാട്

വേര്‍പാട്

ഇടക്കയില്‍ നിന്നുണരുന്ന ശ്രുതിമീട്ടി ഇടറുന്ന നെഞ്ചുമായ്
ഒരു നൊമ്പരത്തിന്‍റെ താള വിന്യസമായ് മാറിയതെന്ന് നീ
പിന്‍ നിലാവിന്‍റെ ഏകാന്തതയിലെന്നോ ജീവന്റെ താളങ്ങള്‍ വന്നണഞ്ഞു.......
നിന്‍റെ തൂലിക തുംബിലുടെന്നും നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിരിഞ്ഞിറങ്ങി
നിറയുന്ന മിഴികളില്‍ ഒരു സ്നേഹ സ്പര്‍ശന ച്ചുടുതന്നു ............
ശാന്തമായ് ഒഴുകിയ നിന്‍ തുടിപ്പുകള്‍ ഒരു പദ വിന്യസമായ്
മാറിയതെന്നോ ......................
അകലങ്ങളില്‍ നീ പോയ്‌ മറയുമ്പോള്‍ എന്‍ ഓര്‍മയില്‍ നിന്‍ പാട്ട് മാത്രം
എഴുതാന്‍ കൊതിച്ചൊരുപാട് കവിതകള്‍ നിന്‍
വിരലിന്‍റെ തുമ്പില്‍ ബാക്കിയായി
വിരിയാന്‍ കൊതിച്ചൊരു മുകുളമായ് നില്‍കുമ്പോള്‍
അകാലത്തില്‍ നീ കൊഴിഞ്ഞു പോയി ....................


ശ്രീ ഗിരീഷ്‌ പുന്തഞ്ഞെരിയുടെ സ്മരണാര്‍ത്ഥം
ഒരു കുമ്പിള്‍ കണ്ണീര്‍ പൂക്കള്‍ മാത്രം...............

Tuesday, February 9, 2010

സ്വപ്നം

സ്വപ്നം


നിഴലായ് നിലാവായ് നിന്‍ അരികിലന്നയുമ്പോള്‍ നിന്‍
സ്വപ്നമായ് അലിയുംബോളെന്നും അറിയാതെ
നിന്‍ പാത പിന്തുടരുമ്പോലെന്നും അറിയുന്നു ഞാനന്നു
നീയാനേന്‍ സ്വപ്നം ................
ഒരു നാരു തെന്നലായ് എന്നെ നീ പുല്‍കുമ്പോള്‍
എന്‍റെ സ്വപ്നവും പൂവണിഞ്ഞു
ഒരു നിര്‍വൃതിയുടെ നനുത്ത സ്പര്‍ശമായ്
ഇനിയും ഞാന്‍ നിന്നില്‍ അലിഞ്ഞുചേരും

Sunday, January 10, 2010

കൊഴിഞ്ഞതൂവല്‍

കൊഴിഞ്ഞതൂവല്‍

ഇരുളിന്റ്റെ തോണിയില്‍ യാത്രചെയ്യ്‌ന്നു നീ
ഇനിയും മരിക്കതൊരുഓര്മ്മ പോലെ
കനലാര്‍ന്ന പാതയില്‍ നിന്‍ കാല്പാടുകള്‍
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ പന്ഗുവച്ചു
ചിന്നി ചിതറുന്ന മഴയുടെ മര്‍മരം
എങ്ങിരുന്നാലും നീയറിഞ്ഞു
മഴയുടെ മായികാ ഭംഗിയില്‍
നിന്‍റെആത്മാവും വീണലിഞ്ഞു
ഒരു ചെറു മന്ത്രനമായ് വീണുടയുന്ന തുള്ളിയും
നിന്‍റെ മോഹങ്ങള്‍ പകര്‍ന്നു തന്നു
ഓരോരോ യാത്രയും ഒപ്പിയെടുത്തു നീ
മഴയുടെ വശ്യ സുഗന്തംപകര്‍ത്തി വച്ചു
ഓരോച്ചുവടിലും നീയടുക്കുമ്പോലും
നിന്നെ തനിച്ചാക്കി പോയ്മറഞ്ഞു
ഭൂമിതന് ആത്മാവിന്‍ സൌന്ദര്യസ്വപ്നം
നിന്റ്റെതായ് മാറ്റുവാന്‍ നീ ശ്രമിച്ചു ...
ആരിലും പകരാതെ നുകരാത്ത സത്യങ്ങള്‍
നിന്നിലെ ആവേശമായ്‌ മാറ്റിയതെന്ന് ?
ഒടുവിലാ സൌധര്യത്തില്‍ വീന്നലിഞ്ഞപോള്‍
ബാക്കിയായ് നിന്‍ ചിത്രങ്ങള്‍ മാത്രമല്ലോ !



പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് ന്‍റെസ്മരണാര്‍ത്ഥം .......................





ഞാനറിയാതെ....

വെറുമൊരു ശബ്ദത്തിന്‍ വീചിയിലുടെ നീ
അരികിലുടെന്നോ കടന്നുപോയി .......
വിരഹാദ്രയാകിയ മനസ്സിന്‍റെ കോണില്‍
അറിയതെയെന്തോ വിടര്‍ന്നിടുന്നോ ?
മൂകമാം പ്രണയത്തിന്‍ ഭാവങ്ങളെന്തോ
വിടരുന്നതറിയാതെ നിന്നുപോയി .....
വിരഹതിനീകാന്തതയെ ചേദിച്ചുവികാര
പറവശയായ് മാറിടുന്നു ....

സ്വപ്നത്തിന്‍ കോനിലൂദെന്നെ പുല്‍കുന്നു ,
ഒരു മന്ജുസ്മിതം നല്‍കിടുന്നു ......
ചുടുച്ചുംബാന്തിന്റ്റെ ചെറുചൂടെന്നില്ലേ
രോമഞ്ഞകന്ജ്ജുകംയിടുനൂ .......
ആര്‍ദ്രമാം സ്പര്‍ശനമെട്ട കരങ്ങല്ലോ
മായാത്ത സ്വപ്നമായ് മാറിടുന്നൂ............

Aathmarppanam



ആത്മാര്‍പ്പണം


നിറ നിലാവിന്‍റെ തെന്നലായ്
ഒരു ചെമ്പനീര്‍ പൂ വിരിഞ്ഞു
ഈറനണിഞ്ഞ മിഴികള്‍ തന്‍ സ്പര്‍ശനം
അറിയാതെ തന്നെ പുല്കിടുന്നോ?
ഇടനെന്ജ്ജില്‍ പിടയുന്ന നീര്‍കണം പോലും
ഒരു മഞ്ഞു തുള്ളിയായ് മാറിടുന്നോ?
ആരെയോ കാണുവാന്‍ കൊതിക്കുന്ന മാനസം
ആത്മാവില്‍ തര്‍പ്പണം ചെയ്തിടുന്നോ ?
ഇനിയെന്ന് കാണുമെന്നറിയാതെ വിടരുമ്പോള്‍
ഇനിയീ പൂക്കാലമാര്‍ക്കുവേണ്ടി !
ഒരു ചെറു തെന്നലായ് എന്നെ പുല്‍കുമ്പോള്‍
അറിയുന്നു ഞാന്‍ നിന്‍ കരസ്പര്‍ശനം
കരലാളനം കൊതിക്കുന്നു ഞാനെന്നും .....
നിന്‍ നിനവില്‍ അലിയുന്നു ഞാനിന്നു
ഒരു സ്മൃതി പുഷ്പമായ് ............