Tuesday, March 23, 2010

നഷ്ട പരിഹാരം

            
എന്‍റെ നഷ്ടങ്ങള്‍ക് ഇതൊരു പരിഹാരമോ ?
എന്‍റെ മോഹങ്ങള്‍ക്ക് ഇതൊരു പരിഹാരമോ ?


നിനക്കായ്‌ നെയ്ത മോഹങ്ങളെല്ലാം 
ഇന്നെന്നില്‍ നിന്നകന്നുപോയി.....
നിന്‍റെ സ്വപ്നത്തില്‍ നീ കണ്ട-
കനവുകളെല്ലാം തകര്‍ന്നടിഞ്ഞിടുന്നോ?


ആരുചെയ്ത കുറ്റമിത്... ആരുടെ വിധിയിത് 
ജീവിത ലകഷ്യങ്ങള്‍ നെയ്തെടുക്കുമ്പോള്‍
ഓര്‍ത്തിരുന്നോ നിനക്കായ്‌ എങ്ങനോന്നിവിടെ ..............


അതിരാവിലുണര്‍ന്നു നിനക്കായ്‌ പോതികെട്ടിയപോഴും
നിന്‍റെ നെറുകയില്‍ രാസനാദി തിരുമിയപ്പോഴും
നിന്‍റെ ഓമനച്ചുണ്ടില്‍ മുത്തം നല്‍കിയപ്പോഴും 
അറിഞ്ഞില്ല ഞാന്‍ ഇതുനിന്‍ അന്ത്യയാത്രയെന്ന് ..............


നിന്‍റെ ജീവനായ് എന്നെ അര്‍പ്പിക്കുന്നു
കൊടുക്കൂ ആ ജീവനവനായ് ........
പാതിയില്‍ നിര്‍ത്തിയ യാത്ര തുടരുവാനായ് 
എന്‍ ജീവനെടുത്തുകൊള്‍ക...............


എന്തിനീ നഷ്ടപരിഹാരം
ഒരുജീവനോരുലക്ഷം രൂപ
സഹിക്കുന്നില്ല മകനെ ,അവര്‍ നീട്ടുന്നു
നിന്‍റെ ജീവന്‍റെ വില ..............


എത്ര ജീവിതങ്ങള്‍ പോലിഞ്ഞിവിടെ
ആര്‍ക്കു നഷ്ടം ,എല്ലാം വെറും അപകടങ്ങള്‍ 
എല്ലാ ജീവനും നഷ്ടമായി
ഈ തുക ആര്‍ക്കുള്ള പരിഹാരം ?

കേരളത്തില്‍ഇക്കഴിഞ്ഞ മാസങ്ങളില്‍  നടന്ന അപകട മരണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു ...........
ആ കുരുന്നുകളുടെ ജീവന്‍റെ വിലയായ് എന്തിനീ പണം നല്‍കുന്നു ...........ഈ പണത്തിനു ആ ജീവന്‍ തിരിച്ചുനല്‍കാനാവുമോ ? ആ കുടുംബത്തിന്‍റെ  നഷ്ടം നികത്താനിതുകൊണ്ടാവുമോ ?.................എല്ലാം വെറും പ്രഹസനം മാത്രമാക്കല്ലേ ......................

4 comments:

  1. "എന്തിനീ നഷ്ടപരിഹാരം
    ഒരുജീവനോരുലക്ഷം രൂപ"

    നഷ്ടപരിഹാരം ഒരിയ്ക്കലും ജീവന്റെ നഷ്ടത്തിനു പകരമാകില്ലല്ലോ...

    ReplyDelete
  2. അതിരാവിലുണര്‍ന്നു നിനക്കായ്‌ പോതികെട്ടിയപോഴും
    നിന്‍റെ നെറുകയില്‍ രാസനാദി തിരുമിയപ്പോഴും
    നിന്‍റെ ഓമനച്ചുണ്ടില്‍ മുത്തം നല്‍കിയപ്പോഴും
    അറിഞ്ഞില്ല ഞാന്‍ ഇതുനിന്‍ അന്ത്യയാത്രയെന്ന് .............

    നന്നായി ...ഇതുവായിച്ചപ്പോ ചെറുതായി കണ്ണ് നനഞ്ഞോ എന്നൊരു സംശയം ....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. @ ശ്രീ & പരമു നന്ദി ശ്രീ ....................വന്നതിനും ,അഭിപ്രായം പറഞ്ഞതിനും ...................ഇനിയും വരണം ......................

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക