
എന്‍റെ യാത്രയിലെന്നോ നിങ്ങളെന്‍ സഹായത്രികരായ്
ഇരബിയോടുന്ന തീവണ്ടി എന്നിലെ മൌനരാഗങ്ങള്‍ക്ക് തുണയേകി
അകലുന്ന വീഥിയിലെങ്ങോ ഞാനെന്‍റെ മനസിനെ കൈവെടിഞ്ഞു
കൂകിപറക്കുന്ന താളത്തില്‍ ജ്ഞാനലിഞ്ഞിടുമ്പോള്‍
എവിടെനിനേന്നറിയാതെ ഒരു കൊച്ചു ശബ്ദം കേട്ടിടുന്നു
അകലങ്ങളില്‍ നിന്നതെന്‍ അരികിലേക്ക് വന്നിടുന്നു ............
ആ കൊച്ചു ശബ്ധതി നുടമയായ് ബാലിക നീട്ടിപിടിച്ച കരങ്ങളാല്‍
എന്നെ വിളിച്ചിടുന്നു
അവളുടെ നാവിലുടെന്തോക്കെയോ ശബ്ദങ്ങള്‍ എന്‍കാതില്‍ വന്നടിച്ചിടുന്നു
ഏതോഈണ്ണത്തില്‍ ഏതോ രാഗത്തില്‍ ഒരു പാട്ടവള്‍പാടിടുന്നു
എങ്കിലും അവളുടെ കണ്ണുകളെപോഴും ചില്ലറ ചട്ടിയില്‍ തങ്ങി നിന്നു
ആ മിഴികള്‍ അവളറിയാതെ നിറയുന്നോ
ഒട്ടി കിടക്കുന്ന വയറില്‍ വിശപ്പിന്‍റെനാളം എരിഞ്ഞിടുന്നോ ?
അതോ ,നിന്‍റെ പിച്ച ചട്ടിയില്‍ കൈയ്യിടനരെന്ഗ്ഗിലും കാത്തു നില്കുന്നുണ്ടോ?
അവരുടെ കയ്യിലെ കളിപാട്ടമായ് നിന്നെ പിച്ചി ചീന്തി എറിഞ്ഞിടുമോ?
ആരെ ഭയക്കുന്നു നിന്‍ കണ്കള്‍ ആരില്‍ നിന്നുനീ ഒളിചീടുന്നു
രാവിന്‍റെ മറവില്‍ നിന്‍ മാനത്തെ അവര്‍ കവര്‍നെടുക്കുകില്ലേ?
എന്ത് വിലയുണ്ട് നിന്‍ ജീവന് നീ അറിയുന്നോ
നീ ഒരു ഉപഭോഗ വസ്തുവെന്നു ....................
നിന്നിലുടക്ക്കിയെന്‍ കണ്കളെ എത്ര വിളിച്ചിട്ടും വരുന്നില്ലലോ
നിന്നെ അറിയില്ല എങ്കിലും നേരുന്നു നന്മകള്‍
നിന്‍ വഴിത്താരയില്‍ കരുതലാവാന്‍
No comments:
Post a Comment
അഭിപ്രായങ്ങള്‍ കുറിക്കുക