
ഓര്‍മയിലെവിടെയോ നിറഞ്ഞൊഴുകുന്നു നീ
നിറഞ്ഞ പളുഗ്ഗുതുള്ളിയുമായ്
ഭൂമിതന്ജീവനായ് ...........
ഇന്ന്,നീ ഒഴുകുന്നു ഒരു നീര്‍ ചാലായ്
ജീവന്‍റെ തുടിപ്പവസനിച്ചപോലെ .............
തുരക്കുന്നു നിന്‍ മാറ്, വില്കുന്നു നിന്‍ മാംസം
തുടിപ്പിന്‍ താളമായ് തീര്‍ന്ന നീ ഇന്നോ........
ജീവശവമായ് മാറിടുന്നോ.......?
വറ്റുന്ന നീരും വാരുന്ന മണലും
ഉയരുന്ന ബണ്ടും നിന്നെ .............
എന്നോ കൊന്നു .............ഇനി ..........
നീ വെറും ചാല്‍ മാത്രമോ ...........
ഇനി വിടരുമോ...........നിന്‍ ജീവന്‍
തുടിക്കുമോ നിന്‍ ജീവന്‍റെ താളം
കാണുമോ നിന്നെ ഞാന്‍ ഇനിയെന്നെന്ഗ്ഗിലും
കേള്‍ക്കുമോ നിന്‍റെ തുടിക്കുന്ന താളം
നിറഞ്ഞൊഴുകുന്ന നിന്‍ ലാവണ്യം
തഴുകുന്ന നിന്‍ താരുണ്യം ............ഇനി-
യെല്ലമെന്‍ സ്മരണയില്‍ മാത്രമോ ?
ഇനിയെന്‍ സ്മ്രിതിയില്‍ തുടിക്കും നീ
എന്‍റെ പ്രേമഭാജനമായ്...............
No comments:
Post a Comment
അഭിപ്രായങ്ങള്‍ കുറിക്കുക