നിണമണിഞ്ഞെന് മൊഴിയില്‍
മുന്നിലെ ലോകം നേര്രേഖയായ്മാറി
എരിഞ്ഞ നിനവുകള്‍
പിന്നോട്ട് വലിക്കുമ്പോഴും
ഈ ഒരുനാളിനായ് മനം കൊതിച്ചു
എന്റെ ശാപങ്ങള്‍ അറിയാതെ
പുല്കുമ്പോള് ഒരു മാത്ര നിനവുകള്‍
നൃത്തമാടി ,നിനച്ച ജീവന്റെ
നിനയ്ക്കാത്ത പാതയില്‍
കാല് ഇടറുമ്പോള്‍
അറിഞ്ഞില്ല ഈ ജന്മം ഇങ്ങന്നെന്നു
ഒടുവില്‍ എന്‍ പാതയില്‍
സ്നേഹ സ്പര്ശങ്ങള് അസ്തമിച്ചു
നിറമാര്‍ന്ന സ്വപ്നങ്ങള്‍
വിടര്‍ന്ന എന്‍ കാന്‍വാസില്‍
ഇടറുന്ന നെഞ്ചിടിപ്പ് ബാക്കിയായി ......................
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

മനുഷ്യന് സ്വതന്ത്രനാവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് സാര്‍ത്രെ പറഞ്ഞിടുണ്ട്.
ReplyDeleteഏതില്‍ നിന്ന്. എവിടെനിന്ന്. ജീവിതം ഒരു തടവ്. തടവ് ഒരു ജീവിതം.
നല്ല വിഷയമായിരുന്നു, പക്ഷെ ഭാഷ ആ വിഷയത്തെ ഏറ്റെടുക്കാന്‍ ഒറ്റും ശക്തമല്ല.
ചിത്രവും ഗംഭീരം. നമ്മള് പറയുന്ന വിഷയത്തിനനുസരിച്ച് ഭാഷ മാറ്റൂ.
സച്ചിദാനന്ദന്, അയ്യപ്പപണിക്കര്‍, ചുള്ളിക്കാട്,വിനയചന്ദ്രന്, കല്പറ്റ നാരായണന്
വീരാന്‍കുട്ടി, മോഹനകൃഷ്ണന് കാലടി, തുടങ്ങിയവരെ വായിക്കു. പിന്നെ നമ്മുടെ
വൈലോപ്പിള്ളി, ഇടശ്ശേരി. പീ, കവിത്വം പുഷ്ടിപ്പെടട്ടെ. ഭാവുകങ്ങള്‍.
വിമര്‍ശനത്തിനു നന്ദി .................തീര്‍ച്ചയായും ഭാഷ ശക്തമാക്കാന്‍ ശ്രമിക്കാം ..............ഇനിയും വരിക .............സത്യസന്തമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteകൊള്ളാം മാഷേ.
ReplyDelete[നൃത്തമാടി എന്നാണ് ശരി.]
നന്ദി ശ്രീ ...............ശരിയാക്കിയിട്ടുണ്ട് .................തെറ്റ് വരുത്താതിരിക്കാന്‍ ശ്രമിക്കാം ...............ഇനിയും വരിക
ReplyDeletePlease remove the Image attached to this post as it is My Image and in breech of my copyright. Remove now and no further action will be taken.
ReplyDelete