Tuesday, April 13, 2010

പ്രണയം









മനസ്സില്‍ പൊടിയുന്ന നിണ മെന്ന പോല്‍ -
മഞ്ഞില്‍ വിടരുന്ന താരമെന്ന പോല്‍ -
മധുരമാണെന്‍ പ്രണയം!
അതിര്ത്തിയില്ലാതെഅതിരുകളില്ലാതെ
മനമെന്നും നിനക്കായ്‌ പറന്നുയര്‍ന്നു
എന്റെ ഏകാന്തമാം കല്‍വരി  പാതയില്‍
നിന്‍ നിഴല്‍ തുണയായി .......................
എതിര്‍പ്പുകള്‍ എന്നില്‍ ശക്തി പടര്‍ത്തുന്നോ ?
മുള്ളുകള്‍ നിറഞ്ഞ എന്‍ പാതയില്‍
നിന്‍ പ്രണയം പൂ വിരിക്കുന്നോ ?

നിന്നില്‍ ഞാനലിയുമ്പോള്‍ എന്നിലെ
പ്രണയവും സുഗന്ധം പരത്തും
നിനക്കായ്‌ ഞാനണയുമ്പോള്‍ 
 എതിര്‍പ്പുകളെല്ലാം  കെട്ടണയും
എന്റെ യാത്രയിലെന്നും നിന്‍
നിഴല്‍ എനിക്കായ് വഴിതീര്‍ക്കും
നിന്റെ നിഴലില്‍ ഞാനെന്നും
ഒരുകുഞ്ഞു പൂവായ് തളിര്‍ത്തുനിക്കും
നിനക്കായെന്നും കാത്തുനില്‍ക്കും .................... 


ചിത്രം -കടപ്പാട് ഗൂഗിള്‍

10 comments:

  1. പ്രണയത്തിന്റെ ആ പുവ് ഒരിയ്ക്കലും വാടാതെ കൊഴിയാതെ നില നില്‍ക്കട്ടെ.

    ReplyDelete
  2. ഹോരസ് പറഞ്ഞിട്ടുണ്ട് കവിതയും കല്ലും ഒരുപോലെയാണ്. കൈവിട്ടാല്‍ പിന്നെ എവിടെയാണ് ചെന്നു കൊള്ളുന്നതെന്നറിയില്ല. അതിനാല്‍ നിങ്ങള്‍ കവിതയെഴുതി പെട്ടിയിലടച്ചു വയ്ക്കണം.9 വര്‍ഷം കഴിഞ്ഞെടുക്കുമ്പോഴും പ്രസക്തമാണെന്നു തോന്നിയാല്‍ പബ്ലിഷ് ചെയ്യുക എന്ന്. ഇത് മനസില്‍ വിഷയം അവ്യക്തമാണ്.മൂടല്‍മഞ്ഞിലെ കാഴ്ച പോലെ. അതിനാല്‍ കവിതയിലെ അര്‍ത്ഥവും അവ്യക്തമായി. സ്വപ്നമായാലും കാഴ്ചയായാലും റിഫൈന്‍ ചെയ്യണം. ബ്ലോഗിലൊക്കെ എഴുതുമ്പോള്‍ അങ്ങനെ വന്നുകൊള്ളണമെന്നില്ല. പിന്നെ വാക്കുകള്‍. അതു വിഷയത്തിനനുസരിച്ചു ഉള്ളില്‍ നിന്നു വരണം. എന്‍.എസ്.മാധവന്‍ തലസ്ഥാനത്തുള്ളപ്പോള്‍ റ്റി.ആറുമായിചെര്‍ന്നു ഒരു തീരുമാനമെദുത്തു. ഓരൊ ദിവസവും അവര്‍ 50വാക്കുകള്‍ ദിവസവും വെട്ടിമാറ്റി. ഇനി അത് എഴുത്തില്‍ ഉപയൊഗിക്കില്ല എന്നൂ തീരുമാനം. ഗൌരവപ്പെടുക എഴുത്തില്‍. ഇത് ഞാന്‍ ഒരു കവിതയ്ക്കെഴുതിയ ഒരു കമന്റാണ്. പ്രസക്തമാണെന്നു തോന്നിയതിനാല്‍ ആവര്‍ത്തിക്കുന്നൂ. ഒരുപാട് ആവര്‍ത്തനങ്ങളും വൈരുദ്ധ്യങ്ങളും ഈ ചെറു കവിതയില്‍ വന്നിട്ടുണ്ട്. അതു ഞാന്‍ പറയാം. നല്ല അര്‍ഥത്തിലാണ് കേട്ടോ. മന്‍സ്സില്‍ പൊടിയുന്ന നിണം, മഞ്ഞില്‍ വിരിയുന്ന താരം, അതു പൊലെ മധുരം പ്രണയം എന്നുപറയുമ്പോല്‍ വൈരുദ്ധ്യമില്ലെ.? അതിര്‍ത്തിയും അതിരും രണ്ടാണൊ? പാതയും നിഴലും ഏതാണ്ട് ഒരേയര്‍ത്ഥത്തില്‍ പലതവന ആവര്‍ത്തിച്ചു. ഇതെല്ലാം ആദ്യ സ്റ്റാന്‍സില്‍ മാത്രം. അടുത്ത ഭാ‍ഗത്ത് കവിത നന്നായി. നിണം,താരം, എന്നിവയ്ക്കു പകരം ചോര, നക്ഷത്രം,എന്നിങ്ങനേ ഉപയോഗിചൂടെ. പിണങ്ങരുത്, കവിത നന്നാവാന്‍ പറഞ്ഞതാണ്.ഭാവുകങ്ങള്‍.

    ReplyDelete
  3. എന്റെ യാത്രയിലെന്നും നിന്‍
    നിഴല്‍ എനിക്കായ് വഴിതീര്‍ക്കും
    നിന്റെ നിഴലില്‍ ഞാനെന്നും
    ഒരുകുഞ്ഞു പൂവായ് തളിര്‍ത്തുനിക്കും
    നിനക്കായെന്നും കാത്തുനില്‍ക്കും

    നല്ല വരികൾ.

    ആശംസകൾ

    ReplyDelete
  4. നന്ദി ശ്രീ ,സുല്‍ത്താന്‍ ഇനിയും വരിക ..............അഭിപ്രായം അറിയിക്കുക................നന്ദി സുരേഷ് സര്‍
    വിമര്‍ശനത്തിനു നന്ദി .................തീര്‍ച്ചയായും ഭാഷ ശക്തമാക്കാന്‍ ശ്രമിക്കാം ..............ഇനിയും വരിക .............സത്യസന്ധ്മായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. നിന്നില്‍ ഞാനലിയുമ്പോള്‍ എന്നിലെ
    പ്രണയവും സുഗന്ധം പരത്തും

    ആശംസകള്‍

    ReplyDelete
  6. എവിടെപ്പോയി.. വേഗം പുതിയ കവിതയുമായി വരൂ

    ReplyDelete
  7. @ സുരേഷ് & പ്രവീണ്‍ ഉടന്‍ തിരിച്ചു വരാന്‍ ശ്രമിക്കാം .......................

    ReplyDelete
  8. നല്ലകവിതയെന്നു എനിക്ക് തോന്നി

    ReplyDelete
  9. pranayam epozhum vedhanakalanu sammanikkunnathu...nallayezhutthukal..

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക