കൊട്ടിഘോഷിച്ചൊരു കണക്കെടുപ്പ്
കണ്ണില്‍ പോടിയിടും കണക്കെടുപ്പ്
അംഗങ്ങളെല്ലാം വീട്ടില്‍ വന്നാല്‍
അടുപ്പ് പുകയ്ക്കുവാനാര് വരും ?
ജീവനോടുണ്ടെന്നറിയാന് ഒരു രേഖ
നിന്നുടെ പേരെന്ത് ?വയസ്സെത്ര ?
മഗ്ഗലം കഴിഞ്ഞോ? കണവനാര് ?
മക്കളുണ്ടോ?ജാതിയെന്തു
മതമേത് ?നിനക്ക് വിദ്യയുണ്ടോ ?
ഭോജന മാര്‍ഗമെന്തു ?
വരുമാനമെത്ര ?നീ എവിടെ നിന്ന് ?
ദേശത്തില്‍ വന്നൊരു മാറ്റമെല്ലാം
രേഖപെടുത്തിടും ഈ കണക്കില്‍
വീട്ടിലെ ചെപ്പില്‍ കമ്പ്യുട്ടരുണ്ടോ ?
കൈയ്യില്‍ മോടിക്കായ് മോബൈലുണ്ടോ ?
എല്ലാം കണക്കാക്കും പുത്തന്‍ രേഖ !
തീപൊരി ചൂടില്‍ വേന്തമര്ന്നു
ഊതിപെരിപ്പിക്കും നേരമ്പോക്ക്
കത്തിയമരുന്ന വിശപ്പടക്കാന്‍
മുണ്ട് മുറുക്കിടും പാവങ്ങളെ ,
കാട്ടില്‍ കഴിയുന്ന പാവങ്ങളെ ,
തേടിയലയുവാനാരുണ്ടിവിടെ?
പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല
ലക്ഷകണക്കിന് ആളുകളെ
കുത്തിനിറച്ചിടും ഈ കണക്കില്‍
പാവങ്ങള്‍ക്ക് നല്കുവാന് എന്തുണ്ട് കൈയ്യില്‍ ?
ചേരി പ്രദേശങ്ങള്‍ എത്രയുണ്ട് ?
ചോറ് വയ്ക്കാന്‍ അരിയുണ്ടോ ?
ഇതെല്ലാം നോക്കാന്‍ ആവില്ലയെങ്കില്‍
പെന്നെയെന്തിനീ പോയ് കണക്ക്
ആര്‍ക്കു വേണം ആകെ കണക്ക്
എന്തുചെയ്യാനാവും ഇതിനാല്‍ ?
കോടികള്‍ മുക്കി കണക്കെടുത്ത്
ഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,
ആ കോടികള്‍ പാവങ്ങള്‍ക്കായ് നല്‍കൂ
നല്ലൊരു നാളെയെ അവര്‍ക്ക് നല്‍കൂ ............
ചിത്രങ്ങള്‍ക്ക് കടപ്പാട് -ഗൂഗിള്‍

"കോടികള്‍ മുക്കി കണക്കെടുത്ത്
ReplyDeleteഇല്ലാത്ത സംഖ്യ പൊലിപ്പിക്കാന്‍
നേരം കളയുന്നതെന്തിനായ് വെറുതെ ,
ആ കോടികള്‍ പാവങ്ങള്‍ക്കായ് നല്‍കൂ"
100 % ശരി.
കവിതയെക്കാൾ ഈ കവിതയിലൂടെ പകർന്ന സന്ദേശമാണു കൂടുതൽ ഇഷ്ടമായത്.
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാ മാഷെ..
ReplyDelete"പൊട്ടിയൊലിക്കുന്ന ദേഹമെല്ലാം
ReplyDeleteഗന്ധം വമിക്കും മാറുമായി
കുഞ്ഞിനെ നോക്കും അമ്മതന്‍ രോദനം
ആരു കേള്‍ക്കാന്‍ ,
ആശ്വാസമോതുവാന്‍ ആരുമില്ല"
വളരെ നന്നായിട്ടുണ്ടു...ഇനിയും എഴുതണം..ഇതുപൊലെ...
This comment has been removed by the author.
ReplyDeleteഒരു തരത്തിൽ ശരിയാണ്...
ReplyDeleteപക്ഷേ, പത്തുവർഷത്തിലൊരിക്കലുള്ള ഈ കനക്കെടുപ്പു മാറ്റിവച്ചു ഈനതുകൊണ്ടും ഈ പ്രശ്നങ്ങളൊന്നും പരിഹൃതമാവാൻ പോണില്ല.
നമ്മൾ തന്നെ നന്നാവണം!
സാലഭഞ്ജിക എന്നുവേണം. സൈറ്റിന്റെ നാമം പോലും.....
ReplyDeleteഅർത്ഥം കൂടി നോക്ക്; അതാണൊ ഉദ്ദേശിച്ചത്?
പ്രതികരിക്കാന്‍ കവിതയെ കൂട്ടു പിടിച്ചു. നന്നായി.
ReplyDelete@ കലവല്ലഭന്‍ നന്ദി ഇനിയും വരിക ..............അഭിപ്രായം അറിയിക്കുക..................
ReplyDelete@ ഷൈന്‍ നന്ദി ...........സ്പന്ദനം കണക്കിലാണ് പക്ഷെ ആ സ്പന്ദനം കൊണ്ടെന്താവാന്‍ ....................ഇനിയും വരിക അഭിപ്രായം അറിയിക്കുക ..............
@ പരമു നന്ദി ......തീര്‍ച്ചയായും ശ്രമിക്കാം ..................ഇനിയും വരിക അഭിപ്രായം അറിയിക്കുക......................
@ ജയന് നന്ദി ..................നമ്മള് ഒരിക്കലും നന്നാവില്ലെന്നു ശപഥം ചെയ്തിരിക്കുകയല്ലേ പിന്നെങ്ങനെ ശരിയാകും ......................ഇനിയും വരിക അഭിപ്രായം അറിയിക്കുക...............
@ ഗോപാല്‍ നന്ദി .............തെറ്റൊന്നു തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ..............ചൂണ്ടി കാട്ടിയതിനു നന്ദി തെറ്റ് തിരുത്തിയിട്ടുണ്ട് ...........തെറ്റ് വരുത്താതിരിക്കാന്‍ ശ്രമിക്കാം .............ഇനിയും വരിക ...........അഭിപ്രായം അറിയിക്കുക......................
@ കുമാരന് നന്ദി .........ഇങ്ങനെയല്ലേ മാഷേ നമ്മുക്ക് പ്രതികരിക്കാനോക്കൂ ................എത്രയെങ്കിലും ചെയ്തില്ലെങ്കില്‍ മനസാക്ഷി എന്ന സാധനം കൈവിട്ടുപോകും എന്നുതോന്നി..............ഇനിയും വരിക ................അഭിപ്രായം അറിയിക്കുക.
ധാര്‍മ്മിക രോഷം ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ ഒരു ലേഖനമായോ എന്നു സംശയം. കാരൂരിന്റെ മരപ്പാവകള്‍ എന്ന കഥ വായിച്ചിട്ടുണ്ടോ? ഇതേപൊലെ കാനേഷുമാരി കണക്കെടുക്കന് വരുന്ന എന്യുമറേറ്ററോടു പെരുമാറുന്ന സ്ത്രീ. ജീവിതം അവിടെ ധ്വനിക്കുന്നത് ഒന്നു നോക്കുമോ?
ReplyDeleteകൊള്ളാം ആശംസകള്‍....
ReplyDeleteനന്ദി നിയ ,സുരേഷ് സര് തീര്‍ച്ചയായും നന്നാക്കാന്‍ പരമാവതി ശ്രമിക്കാം ഇനിയും വരിക ..............അഭിപ്രായം അറിയിക്കുക..................
ReplyDelete