Tuesday, March 30, 2010

റിട്ടയര്‍ മെന്റ്

ഇന്ന് മാര്‍ച്ച് 31,ഇന്നാണ് ആ ദിനം
ഇനി വിശ്രമം ,സ്വസ്ഥം
അതിരാവിലുണരേണ്ട ,ചോറ് പോതിയേണ്ട
യാത്ര വേണ്ട ,കാഴ്ചകള്‍ കാണേണ്ട
എല്ലാം പൂര്‍ത്തിയായി .............
മക്കളെ ശരിക്കൊന്നു കാണണം
കൊച്ചുമക്കളെ കൊന്ജിക്കണം
വിശ്രമ ജീവിതം ആസ്വദിക്കണം
ഇന്ന് കാലത്ത് നമ്മള്‍ പിരിയും
ഇനി കാണാം ട്രെഷറിയില്‍ ...............

എല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമോ ?
എന്റെ മക്കള്‍ക്ക്‌ എന്നെ മതിയായോ ?
എന്റെ ജീവിതം നഷ്ടമായോ ?
ഇനി അവരെന്നെ വെറുക്കും
അതിനുമേല്‍ പോകണം അമ്പലത്തില്‍ ................
കാശിയിലോ രാമേശ്വരത്തോ ?
ശിഷ്ടം അമ്പലനടയില്‍ .........................

6 comments:

  1. അഭിപ്രായങ്ങള്‍ കുറിക്കുക

    ReplyDelete
  2. എല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമോ ?

    ReplyDelete
  3. നന്ദി ഗോപീ കൃഷ്ണണന്‍ & റ്റോംസ് വീണ്ടും വരിക ............

    ReplyDelete
  4. കുരച്ചുകൂടി ഡെപ്ത് ആകാമായിരുന്നു. തീവ്വ്രമ്മായ വിഷയമല്ലെ. എസ്.അര്‍.ലാല്‍ എഡിറ്റ് ചെയ്ത നര എന്ന പുസ്തകം കെട്ടിട്ടൂണ്ടോ. വാര്‍ദ്ധക്യം പ്രമേയമാവുന്ന കഥകളാണത്. ഉപയോഗശൂന്യമായി ഒരു മൂലക്കെറിഞ്ഞ കളിപ്പട്ടങ്ങള്‍ പോലെയല്ലെ വാര്‍ദ്ധക്യം. കവിതയില്‍ ഫീല്‍ ഉന്ണ്ട്.

    ReplyDelete
  5. @ സുരേഷ് ; നന്ദി വന്നതിനും അഭിപ്രായം അറിയിച്ചതിനും ...........തീര്‍ച്ചയായും കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം ...............മറുനാട്ടില്‍ പുസ്തക ക്ഷാമം രൂക്ഷമാണ് .........ഒന്നും കിട്ടാനില്ലെന്നു തന്നെ പറയാം ........ഇനിയും വരിക സത്യസന്ധമായ അഭിപ്രായം അറിയിക്കുക ...

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക