Saturday, March 27, 2010

എര്‍ത്ത് അവര്‍

                            






"ഭൂമിക്കായ്‌ ഒരു മണിക്കൂര്‍ " ആരു കേള്‍ക്കും ഈ രോദനം
ആസന്നമാം മരണത്തിന്‍ മുന്നിലെക്കടുക്കുബോള്‍

കേഴുന്നുവോ നിന്‍ മനം ഇങ്ങനെ...................
 

എന്നും പച്ച്ചപ്പിനായ് കൊതിച്ച നിന്‍ -
ചിറകുകള്‍ വെന്തമാരുന്നതെങ്ങനെ  ?
ആരുനല്കി നിനക്കീ വേദന
എവിടെ നിന്‍ കവചകുണ്ഡലങ്ങള്‍
വിരിഞ്ഞ നെഞ്ജുമായ് യുദ്ധത്തിനിറങ്ങുബോള്‍
ഓര്‍ക്കൂ ആ പഴയ കര്‍ണ്ണനെ .........
നിന്‍ വിരിമാറിലൂടെ രക്തം പൊടിയുന്നോ ?
നിന്‍ വദനം വേദനയാല്‍ പുളയുന്നോ..............
ആരോ ചെയ്ത തീരാശാപത്തിന്‍ കറ
എങ്ങനെ പേറുന്നു നീ ..............
ആരു കാണും നിന്‍ ദീന രോദനം
 

നിനക്കായ്‌ ഞാന്‍ നല്‍കാം ഈ മണിക്കൂര്‍
വേറെ ആരുണ്ട്‌ എന്‍റെ കൂടെ .............
പറയുക വയ്യ എന്നമ്മേ
ഇതും പത്രത്താളിനൊരു മൂലയില്‍ ഒതുങ്ങിടും തീര്‍ച്ച !
ആര്‍ക്കു നേരം ഇതുകാണാന്‍
കണ്ടാലോ ഓര്‍ക്കുക തീരെ വയ്യ !
തിടുക്കത്തില്‍ പറക്കുന്ന ഈ ലോകത്തില്‍
ഇരുളിലെക്കിറങ്ങാന്‍ ഒരുങ്ങുമോ നിന്‍ മക്കള്‍
 

നിന്‍ താപത്തിന്‍ ഒരംശം കുറയ്ക്കാന്‍
ഇന്ന് ഞാന്‍ നല്‍കാം എന്‍ രാവിന്‍ ഒരു ഭാഗം
എരിഞ്ഞമരുന്ന നിന്‍ ജീവനായ്
നിനക്കായര്‍പ്പിക്കുന്നു ഈ ജീവാമൃതം !

2 comments:

  1. ഭൌമ മണിക്കൂര്‍... നമ്മെക്കൊണ്ടാകുന്നത് ചെയ്യാം... അല്ലേ?

    ReplyDelete
  2. തീര്‍ച്ചയായും ശ്രീ ........... നമ്മലെകൊണ്ടാവുന്നത്.............. നമ്മുടെ ഭൂമി മാതാവിന് വേണ്ടി ................

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക